കക്കാടം പൊയിലിൽ നിന്നും 4 കിലോമീറ്റർ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത് ,വയനാടിൽ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോൾ ഒരു വിശ്രമ കേന്ദ്രം എന്ന നിലയിൽ പഴശ്ശി ഈ ഗുഹ ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു . പഴശ്ശിഒളിവിൽ താമസിച്ചു എന്നും പറയപ്പെടുന്നു . ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്മൃതിയിൽ ഉത്സവം കൊണ്ടാടുന്നു .ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്
ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന് പുഴയെ സുന്ദരിയാകുന്നു.
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്ഈ പ്രശസ്തി കൈവന്നത്
കിഴക്കനട്ടപ്പാടിയിലേയും പടിഞ്ഞാറൻ അട്ടപ്പാടിയിലേയും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കന്നത് ഈ മലയുടെ നിൽപ്പും സ്ഥാനവും തന്നെയാണ്.. വിശ്വപ്രസിദ്ധമായ സൈലൻറ് വാലി മഴക്കാടുകളുടെ തനതായ നിലനിൽപ്പിനും കാരണം ഈ മല്ലീശ്വര മുടിയും അതിനോട് ചേർന്ന നീലഗിരി മലനിരകളം തന്നെയാണ്
ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും