ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്ന് 5.30 KM ദൂരം കോട്ടയം റൂട്ടിൽ കാഞ്ചിയാർ വില്ലേജിലുള്ള ഒരു ടൂറിസ്റ്റ് സ്ഥലമാണ് അഞ്ചുരുളി. അഞ്ചുരുളി പ്രശസ്തയായത് കട്ടപ്പനയിലെ ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുവരുന്ന തുരങ്കം വഴിയാണ്. 5km ദൈർഘ്യമുള്ള ഈ ടണൽ കാണാൻ സഞ്ചാരികളുടെ തിരക്കാണ്.
ഇയ്യോബിന്റെ പുസ്തകം, ഇടുക്കി ഗോൾഡ് തുടങ്ങിയ സിനിമകളിൽ ലോക്കേഷനായ തോടുകൂടി അഞ്ചുരുളി പ്രശസ്തിയിലേക്കുയർന്നു.
അഞ്ചുരുളി എന്ന പേര് വന്നത് ഉരുളി കമഴ്ത്തിവെച്ചത് പോലെ രൂപമുള്ള അഞ്ച് ചെറിയ കുന്നുകൾ മൂലമാണ്. ഇടുക്കി ടാമിലെ ജലനിരപ്പ് കുറയുമ്പോൾ മാത്രമേ ഇവ ദൃശ്യമാവുകയുള്ളൂ മഴക്കാലത്ത് കുത്തിയൊലിച്ച് വെള്ളം വരുന്ന തുരങ്കം ദൂരെ നിന്ന് കാണാൻ മാത്രമേ സഞ്ചാരികൾക്ക് കഴിയുകയുള്ളൂ. വേനൽ തുടങ്ങുന്നതോട് കൂടി വെള്ളത്തിന്റെ അളവ് കുറയുകയും സഞ്ചാരികൾക്ക് കൂടുതൽ അടുത്തേക്ക് പോയി കാണാനും സാധിക്കും.
ടണലിന്റെ ഒരറ്റത്ത് നിന്ന് നോക്കിയാൽ ഒരു പൊട്ട് പോലെ ഇരട്ടയാറിലെ പ്രവേശനം കാണാം. ടണലിലൂടെ നടക്കുന്നത് അപകടകരമായ പ്രവൃത്തി ആയതിനാൽ അത്തരം പ്രവൃത്തികൾക്ക് സഞ്ചാരികൾക്ക് വിലക്കുണ്ട്
പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ വെള്ളച്ചാട്ടം വരെ മാത്രമാണ് ഇപ്പോൾ പ്രവേശനം. വേനൽകാലത്ത് വെള്ളം കുറവാണെങ്കിലും സഞ്ചാരികൾക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണത്തിനും കുറവൊന്നുമില്ല.