ശിരുവാണി

 

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ അഗളി റെയിഞ്ചിലെ ശിങ്കപ്പാറ പോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ആരെയും ഹoദാകർഷിക്കുന്ന ശിരുവാണി ഇക്കോ ടൂറിസം ഏരിയ

ഭവാനി പുഴയുടെ ഒരു കൈവഴിയായ ശിരുവാണിക്ക് കുറുകെ പണിതീർത്തിട്ടുള്ള ശിരുവാണി ഡാമും തന്മൂലം സംജാതമായ റിസർവോയർ തടാകവും ചുറ്റുപാടും അതീവ വന്യഭംഗി തീർക്കുന്ന മുത്തിക്കുളം റിസർവ് വനങ്ങളും ഒക്കെ സന്ദർശകരെ അനുഭൂതിയുടെ ആനന്ദകരമായ മറ്റൊരു വശ്യലോകത്തേക്ക് എത്തിക്കുക തന്നെ ചെയ്യും.

പുറം ലോകത്തെ മറച്ചുകൊണ്ട് കോട്ട പോലെ നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകളും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളിരേഖ പോലെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ചോലവനങ്ങളും താഴ് വരയിൽ കുണുങ്ങിയോടുന്ന ചെറു അരുവികളും ആകാശം മുട്ടെ വളർന്നു നിൽക്കുന്ന വൻമരങ്ങളും ചിലപ്പോൾ അടുത്തു കാണാൻ കഴിയുന്ന കാട്ടാനക്കൂട്ടങ്ങളും മേഞ്ഞുനടക്കുന്ന കാട്ടിക്കൂട്ടങ്ങളും മറ്റു വന്യജാലങ്ങളും ഈ വനമേഖലയെ പ്രകൃതിയുടെ വശ്യഭംഗി നിറഞ്ഞു തുളുമ്പി അതീവ സമ്പുഷ്ടമാക്കുന്നു.

ജനവാസ മേഖലയല്ലാത്തതിനാൽ ജനങ്ങളുടെ ഇടപെടലുകൾ തീരെ ഇല്ലാത്ത, തികച്ചും, നിശ്ശബ്ദമായ, മാലിന്യ മുക്തമായ പരിശുദ്ധമായ കന്യാവനങ്ങളും,കാടും കാട്ടാറുകളും തടാകവും ' പരിശുദ്ധിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ പ്രകൃതിദത്ത ശുദ്ധജലമാണിവിടേത്തെതെന്ന് പറയപ്പെടുന്നു. റിസർവോയറിൽ നിന്നും ഒരു തുള്ളി വെളളം പോലും നമ്മൾ കേരളത്തിൽ ഉപയോഗപ്പെടുത്തുന്നില്ല.എന്നാൽ ഈ ഡാമിലെ വെള്ളം ഉദ്ദേശം ഒന്നര കി.മീറ്ററോളം നീളത്തിൽ മല തുരന്നുണ്ടാക്കിയ ഒരു തുരങ്കത്തിൽ കൂടി തമിഴ്നാട് ഭാഗത്തെ വനത്തിൽ ചാടിച്ച് ഒഴുക്കി കൊണ്ടുവന്ന് ശേഖരിച്ച് തമിഴ്നാട് ഉപയോഗപ്പെടുത്തുന്നു. ഇവിടുത്തെ ജലമാണ് വർഷം മുഴുവൻ കോയമ്പത്തൂർ സിറ്റിയിൽ ഉപയോഗിക്കുന്നത്.

മുത്തിക്കളം റിസർവ് വനം സൈലൻറ് വാലി വനമേഖലക്കൊപ്പമൊ അതിനും മുകളിലൊ പെടുത്താവുന്ന വനമേഖലയാണ്. മറ്റെവിടെയും കാണാൻ കഴിയാത്ത വെള്ളക്കുന്തിരിക്ക മരങ്ങൾ ഇവിടെ കാണാം.ധാരാളം ഇനം പക്ഷികളും 'ശലഭങ്ങളും മറ്റനേകം സസ്യ -പ്രാണി ജാലങ്ങളും ഈ വനത്തെ എല്ലാ അർത്ഥത്തിലും സമ്പന്നമാക്കുന്നു

 

 

Location Map View

 


Share

 

 

Nearby Attractions

പാട്ടിയാർ ബംഗ്ലാവ്


ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.

ആറ്റ്‌ല വെള്ളച്ചാട്ടം(ആറല്‍)


മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും

മീൻവല്ലം വെള്ളച്ചാട്ടം


ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം.

Checkout these

പാഞ്ചാലിമേട്


പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം

പൂയംകുട്ടി


ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് പൂയംകുട്ടി.

പൂമല അണക്കെട്ട്


ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

അന്ധകാരനഴി ബീച്‌


ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. അഴി എന്നാൽ കായലോ നദിയോ

;