ഒരു നാടന്‍ വിഭവം ആണ് ഇടിയിറച്ചി . പെട്ടെന്ന് ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു വിഭവവും അല്ല ഇത്. നോൺ വെജ് പ്രേമികളുടെ ഇഷ്ട വിഭവമാണ് ഇടിയിറച്ചി. ഇടിയിറച്ചിക്ക് മറ്റ് മാംസ വിഭവങ്ങളേക്കാൾ പ്രത്യേക ടേസ്റ്റാണ്. ഇടിയിറച്ചിയുടെ ടേസ്റ്റ് അറിഞ്ഞവർക്ക് അത് പ്രിയപ്പെട്ട വിഭവമാണ്.
പണ്ട് വേട്ടയാടി പിടിക്കുന്ന കാട്ടുപോത്തിൻ്റെ ഇറച്ചി ബാക്കി വരുമ്പോൾ ഉപ്പും മഞ്ഞളും ചേർത്ത് വെയിലത്തു വെച്ച് ഉണക്കി സൂക്ഷിക്കും. പിന്നീട് ആവശ്യം വരുമ്പോൾ ഉരലിൽ ഇട്ടു ഇടിച്ചു നാരുപോലെ ആക്കി തോരൻ വെക്കുന്നത് പോലെ ഉലത്തി എടുക്കുന്നതാണ് ഇടിയിറച്ചി.
മലയോര മേഖലകളിൽ ആണ് ഇടിയിറച്ചി കണ്ടുവരുന്നത്. പ്രേത്യേകിച്ചു ഇടുക്കി ഭാഗങ്ങളിൽ. ആ ഭാഗത്തു കൂടി യാത്ര പോകുന്നുണ്ടെങ്കിൽ തീർച്ചയായും കഴിക്കേണ്ട ഒന്നാണ് ഇടിയിറച്ചി
വേവിച്ച പുഴുക്കു പരുവത്തിലായ കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറക്കാറുള്ളതെങ്കിലും കോഴി ഇറച്ചി, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയോടൊപ്പവും തയ്യാറാക്കാറുണ്ട്.