മദ്ധ്യകേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഭൂതത്താന്‍ കെട്ട് അണയും സമീപത്തെ നിബിഡവനങ്ങളും. അണക്കെട്ടിലെ ജലാശയത്തില്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്. സമീപത്തെ ഹരിതകന്യാവനങ്ങള്‍, നല്ല കാലാവസ്ഥയില്‍ പകല്‍ നടന്നു കാണാം.
ഈ കാടുകളും മലകളും ഭൂതങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു. ഭൂതത്താന്‍ കെട്ട് എന്ന് പേരുണ്ടായത് അങ്ങിനെയാണത്രെ.
കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പൂയംകുട്ടിപുഴയും ഇടമലയാറും കൂടിച്ചേർന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയാറും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട് . കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട് മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു.
ഏഷ്യൻ ആന, ബംഗാൾ കടുവ, ചാമ്പൽ മലയണ്ണാൻ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെയുള്ള വനമേഖലകളിൽ കണ്ടുവരുന്നു.
പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്
സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്
കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു