കടമക്കുടി

 

ഗ്രാമം..... മണ്ണിനോടു ചേർന്ന്, മനുഷ്യത്വം പുൽകി, മനുഷ്യർ ഒരുമിച്ചു താമസിക്കുന്നിടം. പാടങ്ങളും തോടുകളും അമ്പലങ്ങ ളും കാവും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറഞ്ഞ അയൽപക്കങ്ങളും വായനശാലകളും അന്തിക്കൂട്ടങ്ങളും നാട്ടുവഴികളും കൊണ്ട് സൗന്ദര്യം തുളുമ്പുന്നിടം.

പണ്ടെന്നോ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളില് ഒന്നാണ് കടമക്കുടി എന്നു നാട്ടുകാർ പറയുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉള്ളു. 

യാത്രികരെ പോലെ തന്നെ ഫോട്ടോഗ്രാഫർമ്മാരുടെ ഈറ്റില്ലം കൂടിയാണ് കടമക്കുടി. ഫോട്ടോഗ്രാഫർമാരുടെ ക്യാമറ കണ്ണു കളിലെ മികവുറ്റ ചിത്രങ്ങളിലൂടെ കടമക്കുടിയുടെ ഗ്രാമക്കാഴ്ചകൾ മതിയാവോളം ആസ്വദിച്ചിട്ടില്ലാത്തവരുണ്ടോ ? ഇല്ല എന്നേ ഉത്തരം വരൂ . കാരണം ഇത്രയധികം വിവിധ തരത്തിലുള്ള ദേശാടന പക്ഷികൾ ഈ ഗ്രാമത്തിൽ എത്തിചേരാതെ പോകാറില്ല,  ഇളം കാറ്റിന്റെ തലോടലേറ്റ്, ദേശാടന കിളികളോടു കിന്നരിച്ച്, കുറച്ചു നേരത്തേക്കെങ്കിലും ജീവിക്കാൻ പറ്റിയ ഇടം.

കടമക്കുടി നമ്മളെ വിളിക്കുകയല്ല, തിരിച്ചു വിളിക്കുകയാണ് കഴിഞ്ഞ കാലത്തിലോട്ട്. പിന്നിട്ട വഴികളിലോട്ട്. മണ്ണിനോടു ചേർന്ന് മനുഷ്യനാവാൻ. പ്രകൃതി കാഴ്ചകളിലൂടെ ഒരു തിരിച്ചു പോക്ക്. അങ്ങനെ ഞാനും ആ വിളികേട്ട് ഇവിടെയെത്തി. കുറച്ചു സമയം മൂടു പടങ്ങളില്ലാത്ത പച്ച മനുഷ്യനായി ജീവിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നിയ സമയവും യാത്ര നിമിഷങ്ങളും .

 

 

Location Map View

 


Share

 

 

Nearby Attractions

മാലിപ്പുറം അക്വാ ഫാം


ബോട്ടിംഗ്, ചൂണ്ടയിടീല്‍, തോണിതുഴയല്‍ തുടങ്ങിയ സൗകര്യങ്ങള്‍.

മംഗളവനം


കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം

ബോൾഗാട്ടി പാലസ്


ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്

Checkout these

കുട്ടനാട്


ശരിക്കുള്ള കുട്ടനാടിൻ്റെ ഭംഗി അറിയണമെങ്കിൽ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ ആയ വെളിയനാട് ,പുളിങ്കുന്ന് , കൈനകരി, നെടുമുടി, കാവാലം,

കരൂഞ്ഞി മല


ഒഴിവു ദിവസങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാൻ ആരും കൊതിക്കുന്ന കരൂഞ്ഞി മല..

കേശവൻ പാറ


ഇവിടെ നിന്ന് താഴെയുള്ള താഴ്വരകളുടെ ദൃശ്യം മനോഹരമാണ്.

മേപ്പാടി പാലസ്


നീളമേറിയ വരാന്തകള്‍ ആണ് ഇവിടെ ഉള്ളത്

കർലാട് തടാകം


ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km

;