ബോട്ടിംഗ്, ചൂണ്ടയിടീല്, തോണിതുഴയല് തുടങ്ങിയ സൗകര്യങ്ങള്. സന്ദര്ശകര്ക്ക് കൊതിയൂറും വിഭവങ്ങളുമായി ആഹാരം നല്കുന്നതിന് സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തില് കാന്റീന്.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
ബല്ജിയം തറയോട് പതിച്ച മുറികള്, വലിയ തേക്കുമരങ്ങളില് പണിതീര്ത്ത കൊട്ടാരക്കെട്ടുകള്, കരംപിരിവ് മുതല് കരുതല്ധനം വരെ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂം, ഔഷധമരക്കട്ടില്, ഭരണാധികാരികള് ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
കടല്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന് പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്ഷിക്കുന്ന ഒരു പ്രധാന കാര്യം
ട്രെക്കിംഗിനും പിക്നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്ശിക്കാന് ഉചിതമായ സമയം.
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.