കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്.ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകർഷണീയതയാണ്.
2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ്ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം
ഈയിടെ നിലവിൽ വന്ന പുതിയ കെട്ടിടങ്ങളും മറ്റും ഇവിടുത്തെ പക്ഷികളുടെ സ്വൈരവിഹാരത്തിനു തടസ്സമായിട്ടുണ്ട്.
മേയ് 2006 ൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇവിടെ 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പക്ഷികളുടെ തരങ്ങൾ 72 ആണ്. ഇത് കൂടാതെ 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ 51 തരം വർഗ്ഗത്തിൽപ്പെട്ട ചിലന്തികളും ഉണ്ട്.
വറചട്ടിപോലെയുള്ള നഗരത്തിന്റെ നടുക്കുള്ള പച്ചപ്പൊട്ട്. ഹൈക്കോടതിയും പാർപ്പിട സമുച്ചയങ്ങളും അടക്കമുള്ള ബഹുനില മന്ദിരങ്ങൾക്കു നടുവിലെ ആ പച്ചതുരുത്തിലേക്ക് അടുക്കുമ്പോൾ തന്നെ ആശ്വാസം ഇളംകാറ്റായി വന്നു തൊടും. വികസന വഴിയിൽ പച്ചപ്പുകൾ ഇല്ലാതാവുന്ന മെട്രോ നഗരത്തിന് ഇന്നും മംഗളദായിനിയായി മംഗളവനം. തട്ടേക്കാട് കഴിഞ്ഞാൽ ജില്ലയിലെ രണ്ടാമത്തെ പക്ഷി സങ്കേതം. ഇതുപോലെ നഗരമധ്യത്തിൽ കണ്ടൽ നിറഞ്ഞൊരു പക്ഷി സങ്കേതം സംസ്ഥാനത്തു വേറെയില്ല. കൊച്ചിയുടെ ശ്വാസകോശം എന്ന വിളിപ്പേരിന്റെ പൊരുളറിയണണമെങ്കിൽ ഉരുകി ഒലിക്കുന്ന ഈ ദിനങ്ങളിൽ ഹൈക്കോടതി കെട്ടിടത്തിനു പിൻവശത്തുള്ള മംഗളവനത്തിലെത്തണം.
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്
മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു