മീനുളിയാൻ പാറ

 

തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത് . കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും സുന്ദര ഗ്രാമങ്ങളില്‍കൂടെ യാണ് . പാതകള്‍ക്കു വശങ്ങളിലായീ പാറകെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വഴി. സമുദ്രനിരപ്പില്‍ നിന്ന് 891 മീറ്ററാണ് ഉയരം. രണ്ട് കിലോമീറ്റര്‍ കീഴ്ക്കാം തൂക്കായ പാറയിലൂടെ സഞ്ചരിച്ച് വേണം മലമുകളിലെത്താന്‍. ഇവിടെയാണ് രണ്ടര ഏക്കറോളം നിബിഡ വനം. നൂറുകണക്കിന് ഔഷധ സസ്യങ്ങളാല്‍ സമ്പുഷ്ടമാണ് ഈ പ്രദേശം.

മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും. മൂന്ന് ചെറു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന് വലിയൊരു വെള്ളച്ചാട്ടമാകുന്നതും സുന്ദരമായ കാഴ്ചയാണ്.

മുനിയറകളും ഐതിഹ്യം വിളിച്ചോതുന്ന കഥകളുമുണ്ട് ഇവിടെ. ഈ പ്രദേശത്തെ മലമുകളിലെ വനമദ്ധ്യത്തില്‍ വലിയ ഒരു തടാകം ഉണ്ടായിരുന്നതായും തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായും ഐതിഹ്യം പറയുന്നു. വനവാസികള്‍ കുളത്തിനരികെ എത്തുകയും, സ്വര്‍ണ്ണ മത്സ്യത്തെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മത്സ്യം പാറതുളച്ച് അപ്രത്യക്ഷമായെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടാണ് ഈ പ്രദേശത്തിന് മീനുളിയാന്‍പാറ എന്ന് പേരുവന്നത്. എന്നാല്‍ മിനീന്റെ ചെതുമ്പലുപോലിരിക്കുന്ന വലിയ പാറ ഉള്ളതുകൊണ്ടാണ് മീനുളിയാന്‍പാറ എന്നറിയപ്പെടുന്നതെന്നും വാദമുണ്ട്. ഒരുകാലത്ത് വലചിക്കിയപാറ, വലതൂക്കാന്‍പാറ എന്നീ പേരുകളിലും ഇവിടം അറിയപ്പെട്ടിരുന്നു.

അപൂര്‍വ്വയിനം സസ്യങ്ങള്‍ പശ്ചിമഘട്ട വനപ്രദേശങ്ങളില്‍ മാത്രം കാണുന്നതും, അവയില്‍ ചിലത് ഇടുക്കിയില്‍ മാത്രം കാണപ്പെടുന്നതും നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുന്നതുമായ 27 ല്‍ അധികം നിത്യഹരിത സസ്യങ്ങള്‍ ആണ് ഇവിടെ ഉള്ളത്. ഇവിടെ കാണപ്പെടുന്ന മുനിയറയുടെ അവശിഷ്ടങ്ങള്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നവയാണ്. 1960 ന്റെ അവസാന പാദം വരെ മീനുളിയാന്‍പാറ പരിസര പ്രദേശങ്ങളില്‍ കടുവ, പുലി, ആന, വരയാട് തുടങ്ങിയവയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.

 

 

Location Map View

 


Share

 

 

Nearby Attractions

കാറ്റാടിക്കടവ്


അതി മനോഹരമായ കാഴ്ചകളാണ് പ്രകൃതി ഇവിടങ്ങളിൽ നമുക്കുവേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്.

വാളറ വെള്ളച്ചാട്ടം


ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ 3 ഘട്ടമായിട്ടാണ് വാളറ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.

പള്ളിവാസൽ വെള്ളച്ചാട്ടം


വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്.

പാണ്ടിക്കുഴി റോഡ്


ക്യാമറ കാഴ്ചകൾ കഴിഞ്ഞാൽ ട്രക്കിങ്ങിൽ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്

തൊമ്മൻകുത്ത് വെള്ളച്ചാട്ടം


ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.

കുത്തുങ്കൽ വെള്ളച്ചാട്ടം


അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്

സൺഡേ സെപ്ഷ്യൽ ട്രിപ്പ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം


പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും

ചീയപ്പാറ വെള്ളച്ചാട്ടം


വെള്ളിനൂലുകൾ പോലെ മനോഹരമായ ചെറിയൊരു വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം

Checkout these

പാലൂർ കോട്ട വെള്ളച്ചാട്ടം


ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക

കോവിൽ തോട്ടം വിളക്കുമാടം


കടൽ തീരത്തു നിന്നും 10 മീറ്റർ മാത്രം ദൂരത്താണീ മനോഹര വിളക്കുമാടം.

കൈനകരി


കിഴക്കിന്റെ വെനീസ് ആണ് ആലപ്പുഴ. അതിൽ തന്നെ ഏറ്റവും മനോഹരം കൈനകരിയും

മേപ്പാടി പാലസ്


നീളമേറിയ വരാന്തകള്‍ ആണ് ഇവിടെ ഉള്ളത്

പക്ഷിപാതാളം


ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ് . ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം

;