മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലായി കടലുണ്ടിപ്പുഴയ്ക്ക് നടുവിൽ കിടക്കുന്ന അനേകം ദ്വീപുകളിലായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. അഴിമുഖത്തിനോട് തൊട്ടടുത്താണ് ഈ പ്രദേശം. കോഴിക്കോട് ജില്ലയിലൂടെയാണ് പക്ഷി സങ്കേതത്തിലേക്കുള്ള പ്രവേശനം. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലുമായാണ് ഈ പക്ഷി സങ്കേത ദ്വീപുകൾ പരന്നു കിടക്കുന്നത്. ധാരാളം കണ്ടൽകാടുകളും ഈ ദ്വീപുകളിൽ കാണാൻ കഴിയും.
സെപ്റ്റമ്പർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് ഇവിടെ ദേശാടന പക്ഷികളെ കണ്ടുവരുന്നത്. 60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്താണ് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. കടലുണ്ടിയിൽ പാസഞ്ചർ ട്രയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. 2001 ൽ രാജ്യത്തെ നടുക്കിയ തീവണ്ടിയപകടം നടന്ന കടലുണ്ടിപാലം പക്ഷി സങ്കേതത്തിനു മുകളിലൂടെ കടന്നുപോകുന്നു. ഒരുവശത്ത് കടലുണ്ടി റെയിൽപാലവും മറുവശത്ത് കടലുണ്ടിക്കടവ് പാലവും ഇവിടെ നിന്ന് കാണാം. ബേപ്പൂരിൽ നിന്ന് 7 കിലോമീറ്റർ ദൂരമാണ് ഇങ്ങോട്ടുള്ളത്.
ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്