കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ കടലോര ഗ്രാമമാണ് ബേപ്പൂർ. പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂർ അറിയപ്പെട്ടിരുന്നു. മലബാർ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുൽത്താൻ ബേപ്പൂരിന്റെ പേര് “സുൽത്താൻ പട്ടണം” എന്നു മാറ്റി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂർ തുറമുഖത്തിൽ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ) ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂർ. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.
60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്പാലസ്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം