കണ്ണൂർ ജില്ലയിലെ കുടിയാൻമല പൊട്ടൻപ്ലാവിന് അടുത്തഉള്ള മനോഹരമായ ഒരു വെള്ളച്ചാട്ടം. വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.
ചുഴികളും അടിയൊഴുക്കുകളും നിലയില്ലാത്ത ആഴവും പാറക്കെട്ടുകളിലെ ഓരോ വെള്ളച്ചാട്ടത്തിലും മറഞ്ഞിരിക്കുന്നു. ആയതിനാൽ വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക, നീന്തൽ അറിയാതെ വെള്ളത്തിൽ ഇറങ്ങരുത്
കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം
പാലക്കയം തട്ട് പോകുന്നവർക് എളുപ്പം സന്ദർശിക്കാൻ സാധിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം .
കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച
കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം
ശശിപ്പാറയ്ക്ക് സമീപത്തായി ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട് ആനതെറ്റിവെള്ളച്ചാട്ടം ഞാൻ ഇപ്പോൾ അതിന് മുന്നിലായാണ് ഉള്ളത്. മഴക്കാലമായതിനാൽ ഇതും സജീവമാണ് പാറകളെല്ലാം തന്നെ വഴുവഴുപ്പുള്ളതാണ് കാലൊന്നു തെന്നിയാൽ അഘാതമായ താഴ്ച്ചയിലേക്ക് ചെന്നു പതിക്കും
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി
കാടും മേടും താണ്ടി കട്ട ഓഫ് റോഡ് ഡ്രൈവിങ്ങും ആസ്വദിച്ചു ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാലമാണിവിടേം
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്