" കവ " വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്ന മലമ്പുഴ ഡാമിന്റെ ഉൾപ്രദേശം. വെള്ളം താഴ്ന്നു പച്ച പുതച്ചു കിടക്കുന്ന മൈതാന കാഴ്ച. നിമിഷങ്ങൾ കൊണ്ട് കവയിലെ പ്രകൃതിയിൽ മാറ്റം വന്നുകൊണ്ടിരിക്കും.
മലമ്പുഴയിൽ നിന്ന് ഏകദേശം അഞ്ചര Km മാത്രമാണ് കവിയിലേക്കുളള ദൂരം. അതുകൊണ്ട് തന്നെ മലമ്പുഴ സന്ദർശിച്ചിട്ട് കവ എന്ന മനോഹരമായ സ്ഥലം കാണാതെ മടങ്ങുന്നത് വലിയ നഷ്ടമാണ്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശമാണിത്. കാടും പാറയും പിന്നിട്ടു കുറച്ചു ദൂരം കഴിയുമ്പോൾ ഈ സുന്ദരമായ ഭൂമിയിലെത്തും. ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം
ആന,പുള്ളിപ്പുലി,കടുവ , വേഴാമ്പലുകൾ, കരടി, കാട്ടുപോത്ത് , വിവിധ തരം ചിലന്തി... തുടങ്ങിയ വന്യ ജീവികൾ ഈ കാട്ടിൽ ഉണ്ട്. പോകുന്ന വഴിയില്‍ നമുക്കു ആന പിണ്ടിയും , ആന നടന്ന കാല്പാടുകളൊക്കെ കാണാൻ കഴിയും
മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും
കേരളത്തിന്റെ വൃന്ദാവനമെന്നു അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ പ്രശസ്തമായ വൃന്ദാവന ഉദ്യാനത്തെ അനുസ്മരിപ്പിക്കുന്നു. ജലധാരകളും വൈദ്യുതാലങ്കാരങ്ങളും ചേർന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്ണാഭമാക്കുന്നു
അരുവികുഴി വെള്ളച്ചാട്ടം ...കോട്ടയത്ത് നിന്നും പള്ളിക്കത്തോട് റൂട്ടിൽ 20km. നല്ല നാട്ടിൻപുറം. മഴക്കാലം ആയാല്‍ നല്ല ഭംഗിയാണ് കാണാൻ
മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.
ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്
ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ 3 ഘട്ടമായിട്ടാണ് വാളറ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.