പാലക്കാട് ജില്ലയില്‍ മീന്‍വല്ലം വെള്ളച്ചാട്ടത്തിന് സമീപം. ദുര്‍ഘടമായ പാത. ജീപ്പുണ്ടെങ്കില്‍ നിങ്ങള്‍ നടത്തം കുറയ്ക്കാം. ഇല്ലെങ്കില്‍ കാല്‍നട തന്നെ രക്ഷ. അല്‍പ്പം ധൈര്യമുണ്ടെങ്കില്‍ മറ്റ് വാഹനങ്ങളും പരീക്ഷിക്കാം. പക്ഷേ വാഹനത്തിന്റെ പരിപ്പ് ഇളകാന്‍ സാധ്യതയുണ്ട്.
കരിമലയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലം കഴിഞ്ഞ ഉടനെ സന്ദര്‍ശിക്കുക. മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും.
വഴി.: കല്ലടികോട്- മൂന്നേക്കര്‍ - ആറ്റ്‌ല വെള്ളച്ചാട്ടം
ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം.
പുറം ലോകത്തെ മറച്ചുകൊണ്ട് കോട്ട പോലെ നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകളും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളിരേഖ പോലെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ചോലവനങ്ങളും താഴ് വരയിൽ കുണുങ്ങിയോടുന്ന
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.
ആന,പുള്ളിപ്പുലി,കടുവ , വേഴാമ്പലുകൾ, കരടി, കാട്ടുപോത്ത് , വിവിധ തരം ചിലന്തി... തുടങ്ങിയ വന്യ ജീവികൾ ഈ കാട്ടിൽ ഉണ്ട്. പോകുന്ന വഴിയില്‍ നമുക്കു ആന പിണ്ടിയും , ആന നടന്ന കാല്പാടുകളൊക്കെ കാണാൻ കഴിയും
ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്.