കൊളുക്കുമല തേയിലത്തോട്ടം

 

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടമായ ,കൊളുക്കുമല തേയിലത്തോട്ടവും കൊളുക്കുമല ടീ ഫാക്ടറിയും ഇവിടെയാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍ നിന്നും ജീപ്പ് മാര്‍ഗ്ഗം എത്തിച്ചേരാവുന്ന ഇവിടം മികച്ച കാഴ്ചാനുഭവങ്ങള്‍ നല്‍കുന്നു. കൊളുക്കുമല വ്യൂ പോയിന്റിന് സമീപമുള്ള തമിഴ്നാട് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കൊളുക്കുമല ടീഫാക്ടറിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും സഞ്ചാരികള്‍ക്ക് കാണാന്‍തക്ക ക്രമീകരണവുമുണ്ട്...

മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ പിന്നിട്ട് മലഞ്ചെരുവുകളിലൂടെ,ചിന്നക്കനാൽ വഴി സൂര്യനെല്ലിയിലേക്കുള്ള മലമ്പാത, ഇരുവശവും മനോഹരമായ കാഴ്ച്ചകൾ . പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ. പോകുന്ന വഴിയിലാണ് അപ്പർസൂര്യനെല്ലി ഈ സ്ഥലത്ത് കുറച്ചു കടകളും അതിന്റെ ഇരട്ടിയോളം ജീപ്പുകളുമുള്ള കവലയാണ് .കൊളുക്കുമലയിലേക്ക് വാഹനമായി ജീപ്പ് മാത്രമേ പോകു.സഞ്ചാരികളെ കാത്ത് സ്റ്റാർട്ടിങ്ങിൽ ഇട്ടിരിക്കുകയാണ്‌ 5 ഗിയർ ജീപ്പുകൾ.കല്ലും മണ്ണും ഇളകി കിടക്കുന്ന ദുരിതമായ റോഡാണ് .തേയില തോട്ടങ്ങളുടെ നടുവിലൂടെയാണ്‌ വഴി,ഇരുവശത്തെയും കാഴ്ച്ചകൾ മനോഹരം .കാടിനരികിൽ കുടിൽ വെച്ച് താമസിക്കുന്നവരാണ് വഴികാഴ്ചയിലുള്ള മനുഷ്യരൂപങ്ങൾ.ഒരു സ്കൂൾ ,ചെറിയ അമ്പലം ,ഇരുപതോളം വീടുകൾ -ഇതെല്ലാം കൂടി ചേർന്ന ഒരു സ്ഥലമാണ്‌ നാഗമല .

കൊളുക്കുമലയിലേക്ക് നടന്നു കയറാൻ തെയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ വഴിയുണ്ട് .പക്ഷെ,മഞ്ഞു പെയ്താൽ കോട പുകയും.വഴി കാണാൻ പറ്റാതായാൽ അപകട സാധ്യത കൂടുതലാണ്.അത്രയ്ക്ക് സാഹസം. സമുദ്ര നിരപ്പിൽ നിന്ന് 7130 അടി ഉയരം എന്നൊരു ബോർഡ്‌ ഉണ്ട് .കൊളുക്കുമല വ്യൂ പോയിന്റിൽ നിന്ന് ഒരു കിലോമീറ്റർ താഴെയാണ് ഫാക്ടറി.ലോകത്തിലെ ഏറ്റവും ഉയരമേറിയ ടി പ്ലാന്റേഷൻ എന്ന് ഇവിടെ എഴുതി വെച്ചിട്ടുണ്ട്.

കൊളുക്കുമലയിൽ നിന്ന് നോക്കിയാൽ തമിഴ് നാട്ടിലെ കർഷക ഗ്രാമങ്ങളും പരന്നു കിടക്കുന്ന പാടങ്ങളും കാണാം.ബോഡി മുതൽ തേനി വരെ തമിഴ്‌നാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാം.രാമൽക്കമേട് തൊട്ട് ബോഡിമെട്ട്‌ വരെ കേരളത്തിന്റെ അതിർത്തിയാണ് .

  • *സ്വന്തം വാഹനമായി പോകാതിരിക്കുക ,പൊട്ടിപൊളിഞ്ഞ റോഡിൽ ഡ്രൈവിംഗ് അപകടകരം .
  • *അപ്പർ സൂര്യനെല്ലിയിൽ നിന്ന് 10 കിലോമീറ്റർ യാത്ര.
  • *അപ്പർ സൂര്യനെല്ലിയിൽ നിന്ന് ടാക്സി ജീപ്പുകൾ കൊളുക്കുമല സർവീസ് നടത്തുന്നു.2000 രൂപവരെയാണ് ടാക്സി ചാർജ്.
  • *കൊളുക്കുമല ട്രക്കിങ്ങിനു പോകുമ്പോൾ ഭക്ഷണം,കുടിവെള്ളം എന്നിവ അപ്പർ സൂര്യനെല്ലിയിൽ നിന്ന് വാങ്ങി ബാഗിൽ കരുതുക.
  • *ആരോഗ്യ പ്രശ്നമുള്ളവർ യാത്ര ഒഴിവാക്കുക.
  • *രണ്ടു മണിക്കൂർ നടക്കാനുള്ള തയാറെടുപ്പുകളോടെ കൊളുക്കുമലയിലേക്ക് പുറപ്പെടുക.

 

 

Location Map View

 


Share

 

 

Nearby Attractions

മീശപ്പുലിമല


എട്ട് മലകള്‍ നടന്ന് താണ്ടി ഒന്‍പതാമത്തെ മലയാണ് മീശപ്പുലിമല

പാമ്പാടും ഷോല നാഷണൽ പാർക്ക്


കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല

കുണ്ടല തടാകം


വെള്ളം കുറവുള്ള സമയങ്ങളിൽ വളരെ ഭംഗിയുള്ള ഒരു സ്ഥലം ആണിത്.

ആനയിറങ്കൽ ഡാം


സുരക്ഷിതമായ അകലത്തിൽ ബോട്ടിൽ ഇരുന്നുകൊണ്ട് ആനക്കൂട്ടത്തെ കൺകുളിർക്കെ കാണാം

എക്കോ പോയിന്റ്


മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്.

Checkout these

കാപ്പാട് ബീച്ച്


800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്.

ആതിരപ്പള്ളി


കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.

മല്ലീശ്വരമുടി


കിഴക്കനട്ടപ്പാടിയിലേയും പടിഞ്ഞാറൻ അട്ടപ്പാടിയിലേയും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കന്നത് ഈ മലയുടെ നിൽപ്പും സ്ഥാനവും തന്നെയാണ്.. വിശ്വപ്രസിദ്ധമായ സൈലൻറ് വാലി മഴക്കാടുകളുടെ തനതായ നിലനിൽപ്പിനും കാരണം ഈ മല്ലീശ്വര മുടിയും അതിനോട് ചേർന്ന നീലഗിരി മലനിരകളം തന്നെയാണ്

വെള്ളിക്കീൽ


കണ്ടൽക്കാടും ചെമ്മീൻ കെട്ടും പുഴയും കൊണ്ട് ദ്രിശ്യ ഭംഗി ഉണ്ട് ഈ നാടിന്.

തങ്കശ്ശേരി വിളക്കുമാടം


ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ടാവും 1902 ൽ നി൪മ്മിച്ച ലൈറ്റ്ഹൗസിന്.

;