തണുപ്പിനും പച്ചപ്പിനും അപ്പുറം മൂന്നാറിൽ പ്രകൃതി ഒരുക്കിവച്ചിട്ടുള്ള മറ്റു പലതുമുണ്ട്. അതിലൊന്നാണു മൂന്നാറിലെ മീശപ്പുലിമല എന്ന അദ്ഭുതം. ഏകാന്തതയും ശാന്തതയും അൽപം സാഹസികതയും ആഗ്രഹിക്കുന്നവർക്ക് ഈ വഴി വരാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി കഴിഞ്ഞാൽ അടുത്ത കൊടുമുടിയാണു മീശപ്പുലിമല..!!
എട്ട് മലകള്‍ നടന്ന് താണ്ടി ഒന്‍പതാമത്തെ മലയാണ് മീശപ്പുലിമല. ബേസ് ക്യാംപ് വരെ വണ്ടി കടത്തിവിടൂ.പിന്നീട് നടക്കണം പക്ഷേ മുകളില്‍ ചെന്നാല്‍ ആനമുടി,തമിഴ് നാട് ഉള്‍പ്പടെ വിശാലമായ കാഴ്ചകള്‍ മഞ്ഞിനിടയിലൂടെ കാണാം.
കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും
കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. വർക്കല ബീച്ച് ന്റെ തന്നെ മറ്റൊരു പേരാണ് പാപനാശം ബീച്ച്.
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്.
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്