അടൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മണ്ണടി. തിരുവിതാംകൂറിലെ പ്രധാന മന്ത്രിയായിരുന്ന വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയ ഇടമായാണ് മണ്ണടിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരു ചരിത്ര സ്മാരകം എന്ന നിലയിൽ ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്. ഇവിടെ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു. അടൂരിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് മണ്ണടിയുള്ളത്.
സന്ദർശിക്കുവാൻ പറ്റിയ സമയം വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. കനത്തമഴ യാത്ര പ്ലാനുകളെ തടികം മറിക്കുവാൻ സാധ്യതയുള്ളതിനാലാണിത്. 25 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്
കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.