മീൻമുട്ടി വെള്ളച്ചാട്ടം തിരുവനന്തപുരം

 

തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരം . തിരുവനന്തപുരം -നെടുമങ്ങാട് -വിതുര വഴി കല്ലാറിലെത്താം. തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ഇക്കോ ടൂറിസം കേന്ദ്രമാണ് മീൻമുട്ടി. സ്വച്ഛവും മനോഹരവുമായ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മുഖ്യ ആകർഷണം . ടിക്കറ്റ് എടുത്ത ശേഷം കുറച്ചുദൂരം കൂടി വാഹനത്തിൽ തന്നെ പോകാം . പിന്നെ കുറച്ചു നടക്കണം. ഒരു വശത്തുകൂടി മനോഹരമായ അരുവി ഒഴുകുന്നു. വമ്പന്‍ മരങ്ങൾ , കൂറ്റൻ പാറക്കെട്ടുകള്‍ പാറക്കെട്ടുകളിൽ വേരുപിടിച്ചു മരങ്ങൾ അങ്ങനെ അങ്ങനെ മനോഹരമായ കാഴ്ചകൾ . പിന്നെയാണ് അരുവി മുറിച്ചുകടക്കല്‍ എന്ന മനോഹരമായ അനുഭവം .ഒരു കയറിൽ പിടിച്ചു നമ്മൾ കുത്തിയൊഴുകുന്ന അരുവി മുറിച്ചു കടക്കണം .പിടി വിടരുത് .പിന്നെ കുറച്ചു ദൂരം കൂടി നടന്നാൽ മീൻമുട്ടി വെള്ളച്ചാട്ടം കാണാം .ഇറങ്ങാൻ അനുവദിക്കില്ല.

 

 

Location Map View

 


Share

 

 

Nearby Attractions

ബോണക്കാട്


ചെക്‌പോസ്റ്റിൽ നിന്നും പത്തു കിലോമീറ്ററോളമുണ്ട് ബോണക്കാടിന്. അവിടെനിന്നും മുകളിലേക്കു 4.5 കിലോമീറ്ററുകൾ കേറിയാലേ ബംഗ്ലാവിൽ ചെല്ലാൻ സാധിക്കുകയുള്ളൂ.

വാഴ്‌വാന്തോൾ വെള്ളച്ചാട്ടം


പോന്മുടിയിലേക്കു യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വാന്തോൾ വെള്ളച്ചാട്ടം, പൊന്മുടി പോകുന്ന വഴിയിൽ. വിതുര ബസ്‌ stand കഴിഞ്ഞു ആദ്യം കാണുന്ന വലത്തോട്ടുള്ള വഴി ( ബോണക്കാട് പോകുന്ന വഴിയിൽ) കാണുന്ന ആദ്യ ചെക്ക്പോസ്റ്റിൽ നിന്നും താഴേക്കുള്ള വഴിയിൽ എത്തിച്ചേരുന്നത് ഒരു ചെറിയ പുഴയുടെ തീരത്താണ്.

പൊന്മുടി


ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.

പാണ്ടിപത്ത്


സഞ്ചാരികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ട് പോത്തുകളെ വളരെയടുത്ത് നിന്ന് കാണാനാകും

പേപ്പാറ ഡാം


ചെറിയ മൊട്ടക്കുന്നുകളും കണ്ട് മരങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള സഞ്ചാരവും ഡാമിനെ ചുറ്റി കാട്ടുവഴിയിലൂടെ ഒന്നു-രണ്ടു കിലോമീറ്റർ ദൂരമുള്ള നടത്തവും സന്ദർശകർക്ക് നല്ലൊരു അനുഭവമായിരിക്കും

പേപ്പാറ വന്യജീവി സങ്കേതം


പക്ഷി ഗവേഷകര്‍ക്ക് ഏറെ പ്രിയങ്കരമായ വന്യജിവി സങ്കേതമാണിത് മാവ്‌ പുലി തുടങ്ങിയ ജീവികള്‍ക്കു പുറമെ ഓലഞ്ഞാലി. മക്കാച്ചിക്കാട., കാടുമുഴക്കി തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.

Checkout these

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

പാലുകാച്ചി മല


പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം

റോസ് മല


ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് ഇവടെ നിന്നുള്ള കാഴ്ച്ച

ചാവക്കാട് ബീച്ച്


കേരളത്തിന്റെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കട​ല്‍തീ​രങ്ങളിലൊന്നാണ് നിരവധി യാത്രികരുടെ പ്രിയകേന്ദ്രമായ ചാവക്കാട് ബീച്ച്.കാറ്റാടി കാടുകളും നെടുനീളന​ന്‍​ തെങ്ങി​​ന്തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചക​ള്‍​ കിട്ടും ചാവക്കാട് ബീച്ചില്‍​ നിന്നും

കുണ്ടല തടാകം


വെള്ളം കുറവുള്ള സമയങ്ങളിൽ വളരെ ഭംഗിയുള്ള ഒരു സ്ഥലം ആണിത്.

;