പാപ്പിനശ്ശേരി പേരുകേൾക്കാൻ തുടങ്ങിയത് അവിടുത്തെ വിഷ ചികിത്സാ കേന്ദ്രത്തിന്റെ പേരിലായിരുന്നു. കാടുകൾ നിറഞ്ഞ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ പാമ്പ് കടിയേറ്റാൽ എത്തിച്ചേരുന്ന അഭയകേന്ദ്രം.
പാപ്പിനശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ആരംഭിച്ചതോടെ പാപ്പിനശ്ശേരി സഞ്ചാരികൾക്കും പ്രിയപ്പെട്ട സ്ഥലമായി മാറി. കേരളത്തിൽ ഇത്തരത്തിൽ വേറേ ഒരു സ്നേക്ക് പാർക്കില്ല.
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വളരെ പ്രശസ്തമാണ് ഈ സ്നേക്ക് പാർക്ക്. രാജവെമ്പാല, അണലി, പെരുമ്പാമ്പ് തുടങ്ങി നിരവധി ഇനങ്ങൾ പാമ്പുകളെ സഞ്ചാരികൾക്ക് ഇവിടെ ചെന്നാൽ കാണാൻ കഴിയും. പാമ്പുകളെ കൂടാതെ നിരവധി അപൂരവയിനം പക്ഷികളേയും മുതലകളെയും ഇവിടെ വളർത്തുന്നുണ്ട്. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30വരേയാണ് സ്നേക്ക് പാർക്കിലെ പ്രവേശന സമയം.
വിഷചികിത്സാ കേന്ദ്രത്തിന്റെ പേരിലാണ് പാപ്പിനശ്ശേരി അറിയപ്പെടുന്നതെങ്കിലും നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ പാപ്പിനശ്ശേരിയിലും സമീപ സ്ഥലങ്ങളായ പറശ്ശിനിക്കടവിലും ഉണ്ട്. കേരളത്തിന്റെ കൈലാസം എന്നറിയപ്പെടുന്ന വടേശ്വരവും പാമ്പുരുത്തിയുമാണ് പാപ്പിനശ്ശേരിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. മൂന്നുപെറ്റുമ്മ പള്ളിയും അവിടത്തെ ഉറൂസുമാണ് പാപ്പിനശ്ശേരിയിലേക്ക് നിരവധി ആളുകളെ എത്തിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉത്സവം. ആരോണ്‍ പള്ളി, മാങ്കടവ് ജുമാ മസ്ജിദ്, കീച്ചേരി പാലോട്ട് കാവ് തുടങ്ങിയവയും പാപ്പിനശ്ശേരിയിലെ പറശ്ശിനിക്കടവിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ് പറശ്ശിനിക്കടവ് പാമ്പ് വളർത്ത് കേന്ദ്രം.
വിഷമുള്ളതും വിഷമില്ലാത്തതുമായ നിരവധി പാമ്പുകൾ ഇവിടെ കാണാൻ സാധിക്കും. കൊടിയ വിഷമുള്ള രാജവെമ്പാലയെ ശീതികരിച്ച മുറിയിലാണ് വളർത്തുന്നത്. കണ്ണാടികൂട്ടിലാണ് രാജവെമ്പാലയെ വളർത്തുന്നത്. അതിനാൽ ഭയക്കാതെ വളരെ അടുത്ത് നിന്ന് ഈ പാമ്പിനെ കാണാം. പമ്പുകളെ മാത്രമല്ല ഇവിടെ പരിപാലിക്കുന്നത്. അപൂർവയിനം പക്ഷികളേയും മുതലകളേയും കുരങ്ങുകളേയും സഞ്ചാരികൾക്ക് ഇവിടെ കാണാം. പാമ്പുകളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടാകും
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം
കൽപറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര
അല്പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്പര്ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല് മതിയാവും