കണ്ണൂർ ജില്ലയിലെ ഒരു കൊച്ചു മനോഹരിയായ വെള്ളച്ചാട്ടം .പാലക്കയം തട്ട് പോകുന്നവർക് എളുപ്പം സന്ദർശിക്കാൻ സാധിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം .അധികം ദൂരത്തല്ലാതെ അയ്യൻ മട ഗുഹയും സ്ഥിതിചെയ്യുന്നു .മഴക്കാലത്തു അൽപ്പം അപകടകാരിയാണ് . മഴക്കാലമായതിനാൽ ഇതിന്റെ താഴെ ഒരു വശത്തു നിന്നും കണ്ടാസ്വദിക്കാനേ സാധിക്കുള്ളു
കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം
വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.
ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്