കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. കോട്ടയം-കുമിളി റോഡിൽ കോട്ടത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
പീരുമേട് തിരുവിതാംകൂർ രാജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു . വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് പൂഞ്ഞാർ രാജാവിൻറെ കൈവശമായി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്.
ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്.കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം,തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്.
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്.
കന്മദപ്പാറ, മുക്കുഴി , ഹനുമാന്പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം