കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.
വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണിലുള്ളത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണ്‍ അറിയപ്പെടുന്നത്.
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം
കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് മുകളിൽ ഉണ്ട്. വൈകുന്നേരം ആണ് പോകാൻ പറ്റിയ സമയം.
ആളുകള്ക്ക് നടന്ന് പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്ക്കുന്ന കോണ്ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള് ഉറപ്പിച്ചിരിക്കുന്നു.
സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പനദിയുടെ പോഷകനദിയായ കക്കി നദിയിലാണ് കക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ഏതാണ്ട് 70 കിലോമീറ്റർ അകലെയാണ് കക്കി അണക്കെട്ട്.