പ്രകൃതിരമണീയമായ വാഗ്മൺ മൊട്ടക്കുന്നിനു സമീപമുള്ള വെള്ളച്ചാട്ടം. വർഷകാലമായൽ വളരെ മനോഹരമാണു ഈ വെള്ളച്ചാട്ടം. നയന മനോഹര കാഴ്ചകള്‍ ഇടുക്കിയില്‍ പുതുമയല്ല. എന്നാല്‍ പാലൊഴുകുംപാറ ജലപാതം അത്യപൂര്‍വ്വ ദൃശ്യവിരുന്നു തന്നെ.
വിനോദസഞ്ചാരത്തിന്റെ പറുദീസയായ വാഗമണില്‍ നിന്ന് രണ്ടരക്കിലോ മീറ്റര്‍മാത്രം അകലെയാണ് പാലൊഴുകും പാറ. പ്രകൃതി കനിഞ്ഞരുളിയ ഇവിടം അധികമാരുടെയും കണ്ണില്‍പ്പെടാതെ പോയ വിനോദസഞ്ചാര കേന്ദ്രമാണെന്ന് സംശയമില്ല. പര്‍വതനിരയെപോലെ ഭീമമായ പാറത്തട്ടുകളുടെ രൂപാകൃതിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാലവര്‍ഷം കനത്തതോടെ മലനിരകളില്‍ തങ്ങുന്ന വെള്ളം ചാലുകീറി താഴേക്ക് തട്ട്തട്ടായി പതിക്കുകയാണിവിടെ. നൂറ്റമ്പതോളം അടി ഉയരത്തില്‍നിന്ന് കുത്തൊഴുക്കില്‍ വെള്ളം പതിക്കുന്നത് കാണാനെത്തുന്നത് അത്യപൂര്‍വം വിനോദസഞ്ചാരികള്‍. താഴെ നിറയെ പാറക്കൂട്ടങ്ങളും ഒപ്പം നീരൊഴുക്കും ചുഴിയും കയങ്ങളും. അകലെ ഉയര്‍ന്ന റോഡില്‍നിന്ന് വെള്ളച്ചാട്ടം ദൃശ്യമാണ്.
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്