കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്.
വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്ത് കൂടി ഉള്ള കാൽനടപാത ഇവിടെ കേരള ഹൈക്കോടതിയുടെ മുൻപിൽ നിന്ന് തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
കായൽ തീരത്തെ കാറ്റേറ്റ് കായലോളങ്ങളുടെ സൗന്ദര്യം നുകർന്ന് മിഴിവേകുന്ന കാഴ്ചകൾ ആസ്വദിക്കാന്‍ മറൈൻ ഡ്രൈവിൽ എത്തുന്നവർ കുറവല്ല. മറൈന്‍ ഡ്രൈവിന്റെ ദൃശൃചാതുര്യം മിക്ക സിനിമകൾക്കും ലൊക്കേഷൻ കൂടിയാണ്. കപ്പലും കണ്ടെയ്നറുകളും ടെർമിനലുകളുമൊക്കെ കണ്ട് മറൈന്‍ ഡ്രൈവിൽ ഒരു ബോട്ട് സവാരിയാകാം. റെയിന്‍ബോ ബ്രിഡ്ജും ചീനവല ബ്രിഡ്ജും മ്യൂസിക് വാക്ക് - വേയുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്. എറണാകുളത്തെ മേനകയില്‍ ഇറങ്ങി GCDA കോംപ്ലെക്സ് വഴി മറൈന്‍ ഡ്രൈവില്‍ എത്താം.
പ്രണയിനികളുടെ ഇഷ്ടകേന്ദ്രമാണിവിടം. നിലകടലയും കൊറിച്ചു സൊറ പറഞ്ഞിരിക്കാൻ പറ്റിയ ഇടം. ഷോപ്പിങ്ങ് നടത്താം ഒപ്പം രൂചിയൂറും വിഭവങ്ങൾ വിളമ്പുന്ന റെസ്റ്ററന്റുകളും നിരവധിയുണ്ട്.
കായൽക്കാഴ്ചയും ആകാശകാഴ്ച ഒരുക്കുന്ന വെള്ളപൂശിയ കെട്ടിടങ്ങളും നിര നിരയായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളുമെല്ലാം കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. സന്ധ്യമയങ്ങുന്ന നേരമാണ് കാഴ്ചകൾ ഏറെ സുന്ദരം. മറഞ്ഞുപോകുന്ന മേഘങ്ങളുടെ കാഴ്ചയും സൂര്യാസ്തമയവും കാണാനും ഒഴിവുസമയം ചിലവഴിക്കുവാനും കുടുംബവുമൊത്ത് നിരവധിപേരാണ് മറൈൻ ഡ്രൈവിൽ എത്തുന്നത്.
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്.
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.
ഇവിടെ കായലിലൂടെ കണ്ടൽ തുരുത്തി ലേക്കുള്ള കയാക്കിങ്ങും, കണ്ടൽ കാട്ടിലൂടെയുളെ വളരെ വ്യത്യസ്തത്തവും പുതുമയുള്ളതുമായ മാൻഗ്രോവ് വാക്കിംങ്ങും അതോടൊപ്പം യാത്രയിൽ കാണാൻ സാധിക്കുന്ന
ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.