ആക്കുളം ടൂറിസ്റ്റു ഗ്രാമം

 

തിരുവനന്തപുരത്ത് ആക്കുളം കായലിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ആക്കുളം ടൂറിസം വില്ലേജ് തിരുവനന്തപുരത്തെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നും ഇതാണ്.

വേളിക്കായലിന്റെ ഭാഗമായ ആക്കുളം കായലാണ് ആക്കുളത്തിന്റെ ഈ കാണുന്ന സൗന്ദര്യത്തിന് പിന്നില്‍. ഏതു പ്രായത്തിലുള്ളവര്‍ക്കും സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ആക്കുളം ടൂറിസം വില്ലേജ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പാര്‍ക്കുകളും ബോട്ടിങ്ങിനുമൊക്കെയായി ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രകൃതിയുമായി അടുത്ത് കുറച്ചധികം സമയം ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി ഇവിടെ വരാം. നീന്തല്‍ക്കുളവും കഫറ്റേരിയയും വാട്ടര്‍ ഫൗണ്ടെയ്‌നും സൈക്കിള്‍ ട്രാക്കുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

 

 

Location Map View

 


Share

 

 

Nearby Attractions

വേളി ടൂറിസം ഗ്രാമം


കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്.

വേളി കായൽ


വേളി കായലിന്റെ കരയിലുള്ള പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്

മടവൂർ പാറ


സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.

പുത്തൻതോപ്പ് ബീച്ച്


കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം

Checkout these

കുത്തുങ്കൽ വെള്ളച്ചാട്ടം


അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്

വാഴാനി ഡാം


പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്

മീങ്കുന്ന് ബീച്ച്


കണ്ണൂരിന്റെ മറൈൻ ഡ്രൈവ് എന്നാണു മീങ്കുന്ന് ബീച്ചിനെ വിശേഷിപ്പിക്കുന്നത്

പാമ്പാടും ഷോല നാഷണൽ പാർക്ക്


കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല

ആനയിറങ്കൽ ഡാം


സുരക്ഷിതമായ അകലത്തിൽ ബോട്ടിൽ ഇരുന്നുകൊണ്ട് ആനക്കൂട്ടത്തെ കൺകുളിർക്കെ കാണാം

;