എറണാകുളം നഗരത്തിന്റെ പടിഞ്ഞാറു ഭാഗം ആണ് കൊച്ചി എന്നും കൊച്ചിൻ എന്നും അറിയപ്പെടുന്നത് . ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖം ആണ് കൊച്ചി.
പണ്ട് മുതൽക്കു തന്നെ സുഗന്ധ വ്യഞ്ജനങ്ങളുടെ കേന്ദ്രം ആണ് കൊച്ചി. എറണാകുളം നഗരത്തിൽ നിന്നും 1 KM ജലമാർഗം സഞ്ചാരികൾക്കു ഒരു അനുഭൂതി തന്നെയാണ്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും
മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം
കടലും, കായലും അതിരു പങ്കിടുന്ന അഴിമുഖവും, ശാന്തമായ കായലും, ആർത്തലച്ചെത്തുന്ന തിരമാലകളും .കലിനും കായലിനുമൊപ്പമുള്ള കണ്ടൽക്കാടുകളും കാണാൻ പ്രത്യേക ഭംഗിയാണ്