മിട്ടായി തെരുവ്

 

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). പണ്ട് ഈ തെരുവിന്റെ ഇരുവശങ്ങളും ഹൽ‌വ കടകൾ കൊണ്ട് നിറഞ്ഞിരുന്നു. യൂറോപ്യന്മാർ കോഴിക്കോടൻ ഹൽ‌വയെ സ്വീറ്റ്മീറ്റ് (sweet meat) എന്നായിരുന്നു വിളിച്ചിരുന്നത്. അതിൽ നിന്നാണ് പേരുവന്നത്. "ഹുസൂർ റോഡ്‌" എന്നാണ് മിഠായി തെരുവിന്റെ ആദ്യനാമം.

പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പനനടത്തിയ ഈ റോഡിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SM Street ) എന്നുവിളിച്ചു. ഈ തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്.

വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽ‌വയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്. ഈ തെരുവിന്റെ ഒരുഭാഗത്തായിരുന്നു സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട് .

ഹൽവ്വയും മിട്ടായികളും വിൽക്കുന്ന കടകളായിരുന്നു മിട്ടായി തെരുവിൽ കൂടുതലായി ഉണ്ടായിരുന്നെതെങ്കിൽ ഇന്നുസ്ഥിതി അതല്ല. ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതലായുള്ളത് തുണിക്കച്ചവടമാണ്. ഖാദി എമ്പോറിയവും മിഠായി തെരുവിലാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ എമ്പോറിയങ്ങളിൽ ഒന്നാണിത്. വിവിധയിനങ്ങളിൽ പെട്ട ഒട്ടേറെ വിഭവങ്ങൾ മിഠായി തെരുവിൽ വിപണനം ചെയ്യപ്പെടുന്നു. "കോഴിക്കോടൻ ഹൽവ്വ"യാണ് ഇവയിൽ പ്രധാനം.

മിഠായിത്തെരുവിനു ഈ പേരുവരാൻ മധുരമാർന്ന ഈ ഹൽവ്വ തന്നെയാണ് കാരണമെന്നു പറയപ്പെടുന്നു. സാധാരണ ഹൽവ്വയ്ക്കു പുറമേ ക്യാരറ്റ്‌, പൈനാപ്പിൾ, ഓറഞ്ച്, പപ്പായ തുടങ്ങിയവ ഉപയോഗിച്ചുള്ള ഹൽവ്വകളും ഇവിടെ വിപണനം ചെയ്യപ്പെടുന്നു. ഉത്സവ കാലങ്ങളിൽ മിഠായിത്തെരുവിൽ നിന്ന് ഹൽവ്വവാങ്ങാൻ പുറത്തുനിന്നുള്ളവർ പോലും എത്താറുണ്ട്.

ഈ തെരുവിന്റെ പ്രശസ്തിക്കു പിന്നിൽ കോഴിക്കോടൻ ബിരിയാണിക്കും പങ്കുണ്ട്. മിഠായിത്തെരുവിലെ ഹോട്ടലുകളിലെ സ്വാദിഷ്ഠമായ ബിരിയാണി കഴിക്കാൻ പണ്ടുകാലം മുതൽ നിരവധി ആളുകൾ എത്തിയിരുന്നു. ആ പതിവ് ഇന്നും തുടരുന്നു. മലബാർ ചിപ്സ് എന്നറിയപെട്ടിരുന്ന വറുത്തകായാണ് മറ്റൊരു വിഭവം. ഉപ്പേരി വറക്കുന്ന നൂറുകണക്കിന് കടകൾ തന്നെ ഇവിടെയുണ്ട്. കോഴിക്കോട്ടെ പബ്ലിക്‌ ലൈബ്രറിയും ഈ തെരുവിൽ തന്നെയാണ്. മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.

 

 

Location Map View

 


Share

 

 

Nearby Attractions

മാനാഞ്ചിറ


കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല

കളിപ്പൊയ്ക


റോ ബോട്ടിംഗും പെഡല്‍ ബോട്ടിംഗുമാണ് ഇവിടത്തെപ്രധാന ആകര്‍ഷണങ്ങള്‍.

കോഴിക്കോട് വെസ്റ്റ്ഹിൽ ബീച്ച്


കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.

പഴശ്ശിരാജ മ്യൂസിയം


പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും

വരക്കൽ ബീച്ച്


ഷൂട്ടിംഗിനും, കല്യാണ ആൽബത്തിനും പറ്റിയ ഇടം.

ബേപ്പൂര്‍


ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്.

Checkout these

ആര്യങ്കാവ്


തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.

കലാമണ്ഡലം


വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.

മീങ്കുന്ന് ബീച്ച്


കണ്ണൂരിന്റെ മറൈൻ ഡ്രൈവ് എന്നാണു മീങ്കുന്ന് ബീച്ചിനെ വിശേഷിപ്പിക്കുന്നത്

പേരിങ്ങൽകുത്തു ഡാം


അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

പഴശ്ശി ഡാം


ഇരിക്കൂർ ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്

;