കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്. കണ്ണൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കിഴുന്ന ഏഴര ബീച്ച് സ്ഥിതിചെയ്യുന്നത്. വളരെയധികം ആളുകളെത്തിച്ചേരാത്ത മനോഹരമായ കിഴുന്ന ഏഴര ബീച്ച് കണ്ണൂരിലെത്തുന്ന യാത്രികര്‍ക്ക് വളരെയധികം സന്തോഷം പകരുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. സൂര്യസ്‌നാനത്തിനും നീന്തിനുമായി പ്രദേശവാസികളും പുറത്തുനിന്നുള്ളവരുമായി നിരവധി ആളുകള്‍ ഇവിടെയെത്തിച്ചേരുന്നു. കനത്ത മഴക്കാലത്തൊഴികെ ഏതുസമയത്തും ഇവിടെയത്തിച്ചേരാവുന്നതാണ്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.
ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു
കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും
തീരസംരക്ഷണത്തിനായ് വച്ചുപിടിപ്പിച്ച കിലോമീറ്ററുകളോളം ഉള്ള കാറ്റാടി മരങ്ങൾ സഞ്ചാരികൾക് മറ്റൊരു ദൃശ്യ വിരുന്നുകൂടി ഒരുക്കുന്നു .