ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രം. കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം. വാഹനം പാർക്ക് ചെയ്യാൻ ധാരാളം സ്ഥലം. ലഘുഭക്ഷണശാലകളും ഉന്തുവണ്ടി കച്ചവടക്കാരുമുണ്ട്. നീല വാലൻ വേലിതത്ത, സ്വിഫ്റ്റ് പക്ഷിക്കൂട്ടം , കടൽ കാക്കകൾ എന്നിവയെ കാണാം.
പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്
കരയില് നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില് അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.