കേരളത്തിലെ പഴയ രാജവംശങ്ങളോട് കിടപിടിച്ചിരുന്ന പ്രഭുക്കളും കൊച്ചിയുടെ പ്രധാനമന്ത്രിമാരുമായിരുന്നു പാലിയത്തച്ചന്മാര്. 17-ാം നൂറ്റാണ്ടില് ഡച്ച് ശില്പചാതുരിയില് പണിത കോവിലകം ഇന്നും ഒരത്ഭുതമാണ്. ബല്ജിയം തറയോട് പതിച്ച മുറികള്, വലിയ തേക്കുമരങ്ങളില് പണിതീര്ത്ത കൊട്ടാരക്കെട്ടുകള്, കരംപിരിവ് മുതല് കരുതല്ധനം വരെ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂം, ഔഷധമരക്കട്ടില്, ഭരണാധികാരികള് ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
400 വര്ഷം പഴക്കമുള്ള, സ്ത്രീകള് മാത്രം താമസിച്ചിരുന്ന നാലുകെട്ട്, രഹസ്യമുറിയില് നിന്ന് പുറത്തേയ്ക്കുള്ള ഗുഹാദ്വാരം, പുതുമാളികകള്, പടിപ്പുര മാളികകള്, ഇരുനില മാളികകള്, മഠങ്ങള്, ക്ഷേത്രങ്ങള്, വലിയ കുളങ്ങള് എന്നിവ പാലിയം സമുച്ചയത്തിന്റെ ഭാഗമാണ്.
1557-ല് പോര്ച്ചുഗീസുകാര് നിര്മ്മിച്ച കൊട്ടാരമാണിത്. കൊച്ചി മഹാരാജാവ് വീര കേരളവര്മ്മയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് ഇത് സമ്മാനിച്ചു. ഡച്ചുകാര് 1663-ല് പുതുക്കിപണിതു. അന്നു മുതല് ഇത് ഡച്ച് പാലസ് എന്നറിയപ്പെട്ടു തുടങ്ങി. രാമായണ മഹാഭാരത കഥകള് ആലേഖനം ചെയ്തു പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളും ഹിന്ദുപുരാണ ദൃശ്യങ്ങളും വര്ണ്ണചിത്രങ്ങളും ചുമരുകളില് കോറിയിട്ടിട്ടുണ്ട്. ഡച്ച്കാരുടെ കാലത്തെ കൊച്ചിയുടെ മാപ്പും, രാജകീയ പല്ലക്കുകളും, രാജകീയ കിരീട ധാരണത്തിനുപയോഗിക്കുന്ന വസ്ത്രങ്ങളും അക്കാലയളവിലെ ഫര്ണിച്ചറുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
കൊട്ടാരത്തിന്റെ കമാനങ്ങളും വിശാലമായ ഹാളുകളും പാശ്ചാത്യ ശൈലിയിലാണ് നിര്മ്മിച്ചിട്ടുള്ളത്. ഈടുറ്റ മരം കൊണ്ടുള്ള മച്ചുകളും അതില് കൊത്തിയിരിക്കുന്ന വിവിധങ്ങളായ പുഷ്പങ്ങളുടെ ഘടനയും ആകര്ഷകമാണ്. ഈ ഇരുനില സൌധത്തിന്റെ വിവിധ മുറികളിലായി 1000 ചതുരശ്ര അടി വിസ്താരത്തില് ചുമര് ചിത്രങ്ങള് ആലേഖനം ചെയ്തിരിക്കുന്നു. കേരളത്തിലെ മറ്റ് ചുവര് ചിത്രങ്ങളില് വെച്ച് ഓജസുറ്റതും ക്ലാസിക്കലും കാലപ്പഴക്കമുള്ളതുമാണ് കൊട്ടാരത്തിലെ ചിത്രങ്ങള് . രാജഭരണ കാലത്തെ ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരള പുരാവസ്തു വകുപ്പിന്റെ മേല്നോട്ടത്തിലാണ് ഇപ്പോള് ഈ കൊട്ടാരം.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.
തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും