കൊച്ചിയിലെ മലബാര്‍ യഹൂദര്‍ 1568-ല്‍ നിര്‍മ്മിച്ച ജൂത പള്ളി അഥവാ പരദേശി സിനഗോഗാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പഴയ സാധനങ്ങളുടെ ഒരു പറുദീസ ആണ് ജൂതത്തെരുവ്. ശിലായുഗത്തിലെ ആയുധങ്ങള്‍, പഴയ കാലത്തെ ടെലിഫോണ്‍, ഹാര്‍മോണിയം, ഒരു കാലത്ത് വീടുകളില്‍ പാട്ടിന്റെ തേന്‍മഴ പെയ്യുന്നതിന് കാരണക്കാരനായിരുന്ന ഗ്രാമഫോണ്‍ എന്നിവ സഞ്ചാരികളെ കാത്ത് കാലത്തിന്റെ ചരിത്രതുടപ്പുകള്‍ ഏറ്റുവാങ്ങി ഇവിടെയിരിക്കുന്നുണ്ട്.
യൂറോപ്യന്‍ ഭരണകാലത്തെ ക്രിസ്തുവിന്റെ പ്രതിമ ,അരുളിക്ക തുടങ്ങിയവയും ഇവിടുത്തെ കാഴ്ച്ചകളാണ്. മണ്ണെണ്ണ ഫാനും ഫ്രിഡ്ജും വ്യത്യസ്ത നിറഞ്ഞ കാഴ്ച്ചകൾ ആണ്.
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്