കോമൺവെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ൽ കൊച്ചിയിലെ മലബാർ യഹൂദൻ ജനങ്ങളാണ് ഈ സിനഗോഗ് നിർമ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വർമ്മ ജൂത സമുദായത്തിനു ദാനം നൽകിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയിൽ ഒരു മതിൽ മാത്രമേ ഉള്ളൂ.
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
കടലിൽ ഇറങ്ങുന്നവർക് കടുത്ത അടിയൊഴുക് തടസ്സമാണ് അതിനാൽ സാഹസത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്.
മലമുകളില് നിന്ന് വിദൂരതയില് കൊച്ചി നഗരം ഉള്പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന് കഴിയും